കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. തല്‍ക്കാലത്തേക്ക് തന്നെ ഭരണച്ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി നല്‍കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ദില്ലിയിലെ വത്തിക്കാന്‍ സ്ഥാന പതിക്ക് രാജികത്ത് കൈമാറി. ജലന്ധര്‍ കത്തോലിക്ക സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരുകയാണ്.
ഇന്നലെയാണ് കത്ത് നല്‍കിയത്.തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഫ്രാങ്കോ മുളയ്ക്കല്‍ നിയമനടപടികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. 19ന് കേരളത്തിലെത്തുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments