KeralaLatest News

സാലറി ചാലഞ്ച് ശരിയോ? ഹൈക്കോടതി നിലപാട് വ്യക്തമാക്കി

കൊച്ചി : വെള്ളപ്പൊക്ക കെടുതി നേരിട്ട കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ചിനെ കുറിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച ‘സാലറി ചാലഞ്ച് കൊള്ളയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥരില്‍നിന്നു ശമ്പളം നിര്‍ബന്ധമായാണ് പിടിക്കുന്നത്.. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടതു ശമ്പളം നല്‍കണമെന്നു മാത്രമാണ്. ഇതിന്റെ പേരില്‍ നിര്‍ബന്ധമായി പിരിക്കുന്നതു ശരിയല്ല. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. ഉത്തരവ് പുനഃപരിശോധിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തില്‍ മയപ്പെടുത്തിയ നിലപാടായിരുന്നെങ്കില്‍ പിന്നീടു നിര്‍ബന്ധമെന്ന നിലയിലേക്കു കാര്യങ്ങള്‍ തിരിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button