NattuvarthaLatest News

ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

കുട്ടിയെകൊണ്ട് അസഭ്യപദങ്ങള്‍ വിളിപ്പിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: ബൈക്ക് യാത്രയ്ക്കിടെ കുഞ്ഞിനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് യുവാവ്, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയപ്പോ ഴാണ് സംഭവം കൂടുതല്‍ പേര്‍ അറിയുന്നത്. ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്ക് യാത്രയ്ക്കിടെ കുട്ടിയെക്കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ രൂക്ഷ വിരമര്‍ശനമാണ് ഉയരുന്നത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് യുവാവ്.

തിരുവനന്തപുരം വലിയതുറ സ്വദേശിയായ കെബിന്‍ ഫെര്‍ണാണ്ടസാണ് ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര നടത്തിയത്. കോണ്‍ഗ്രസിനെതിരെയായിരുന്നു മുദ്രാവാക്യം. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്യുകയാണ്. അതോടൊപ്പം കൈയ്യില്‍ മൊബൈലില്‍ വീഡിയോ കൂടി പകര്‍ത്തുകയായിരുന്നു. കുട്ടിയെകൊണ്ട് അസഭ്യപദങ്ങള്‍ വിളിപ്പിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button