ന്യൂഡല്‍ഹി: തനിക്ക് അവസരം തന്നാല്‍ ഇന്ധന വില താന്‍ കുറച്ചുകാണിക്കാമെന്നും താന്‍ പെട്രോളും ഡീസലും 35-45 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും വ്യക്തമാക്കി യോഗാ ഗുരു ബാബ രാംദേവ്. വിലക്കയറ്റം തടയുവാനുള്ള തീരുമാനമാണ് ആദ്യമെടുക്കേണ്ടതെന്നും താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കക്ഷികളുടെയും കൂടെ ഞാനുണ്ട്, എന്നാല്‍ എനിക്ക് ഒരു പാര്‍ട്ടിയും ഇല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും രാംദേവ് ആരോപിച്ചിരുന്നു.
Post Your Comments