Latest NewsIndia

പ്രതിരോധ മന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്ത രണ്ടുപേര്‍ പിടിയില്‍

പിതോരഗഡ്•പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമനെ വധിക്കുന്നതിനെക്കുറിച്ച് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

നിര്‍മലാ സീതാരമന്‍ ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല പട്ടണത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്താനിരിക്കെയാണ് ഞായറാഴ്ച രാത്രി 9.30 ഓടെ സന്ദേശത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ഇരുവര്‍ക്കെതിരെയും ഇന്ത്യന്‍ പീനല്‍ കോഡ്‌ വകുപ്പ് 506 പ്രകാരവും ഐ.ടി ആക്റ്റ് വകുപ്പ് 66 പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇരുവരും ചാറ്റ് ചെയ്തത്. ‘ഞാന്‍ സീതാരമനെ വെടി വെയ്കും. നാളെ അവരുടെ അവസാനത്തെ ദിവസമായിരിക്കും’ – എന്നായിരുന്നു പിടിയിലായ ഒരാളുടെ ചാറ്റ്. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ആയുധങ്ങളോ വെടിക്കോപ്പുകളോ കൈവശമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് സൈന്യം സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് തിങ്കളാഴ്ച നിര്‍മ്മലാ സീതാരാമന്‍ പട്ടണത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button