മലപ്പുറം: ചരിത്രം തിരുത്തി കുറിക്കാൻ റിയയെത്തി. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ കോളജ് വിദ്യാർഥിയായി റിയ ഇഷ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പുതിയ പടവുകൾ കയറി മലപ്പുറം ഗവ. കോളജിൽ ഒന്നാംവർഷ സാമ്പത്തികശാസ്ത്ര വിഭാഗത്തിലാണ് പ്രവേശനം നേടിയത്.
കോഴിക്കോട് സ്വദേശിനിയായ റിയ രണ്ടര വർഷമായി പെരിന്തൽമണ്ണയിലാണു താമസം. പാരാലീഗൽ വൊളന്റിയർ കൂടിയായ റിയയുടെ പ്രധാനലക്ഷ്യം ട്രാൻസ്‌ജെൻഡറുകളുടെ ശാക്തീകരണമാണ്. സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ലോക് അദാലത്ത് ജഡ്ജ് കൂടിയായ ഇവർ നേരത്തെ ബെംഗളൂരുവിൽനിന്നു ഫാഷൻ ഡിസൈനിങിലും ബിരുദം നേടിയിരുന്നു.
കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക അനുമതിയോടെയാണ് കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗത്തിൽ ട്രാൻസ്ജെൻഡറുകൾക്കുള്ള സംവരണ സീറ്റിൽ റിയ പ്രവേശനം നേടിയത്.
Post Your Comments