Latest NewsIndia

കെട്ടിടത്തില്‍ വന്‍ തീപിടുത്തം: 17 മണിക്കൂറായിട്ടും തീയണക്കാനായില്ല

1000 കോടിയുടെ സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഞായറാഴ്ടയാണ് ഇവിടെ തീപ്പിടുത്തമുണ്ടായ്. സംഭവം നടന്ന് 17 മണിക്കൂറുകള്‍ക്ക് ശേഷവും തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

fire kolkatha

മധ്യ കൊല്‍ക്കത്തയിലെ കാനണ്‍ സ്റ്റ്രീറ്റിലെ ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. അഞ്ച് നിലകളാണ് കെട്ടിടത്തിനുള്ളത്. തീയണക്കുന്നതിനായി അഗ്നിശമന സേനയുടെ മുപ്പതോളം വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 1000 കോടിയുടെ
സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാരംഭിച്ച തീ സ്വര്‍ണക്കടകള്‍, മരന്നുകടകള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ വിഴുങ്ങി.

fire

കെട്ടിടത്തിന് മുന്നിലെ റോഡിന് വീതി കുറവായതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടി. കെട്ടിടത്തിന്റെ ഗ്ലാസ്സുകളും, ഗ്രില്ലുകളും തകര്‍ത്ത് അകത്തു കയറി തീ കെടുത്താനുള്ള ശ്രമത്തിലാണിവര്‍. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഏതാനും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ലെന്നും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button