Latest NewsKerala

എല്ലാവര്‍ക്കും അവര്‍ മദ്യപയായ ശല്യമുണ്ടാക്കുന്ന സ്ത്രീ; എന്നാല്‍ ഞരമ്പ് രോഗിയെ പെരുമാറാന്‍ അവര്‍ മാത്രമേ ഉണ്ടായുള്ളൂ.. വൈറലായി മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്

പത്തനംതിട്ട : എല്ലാവരും വെറുപ്പോടെയും അവജ്ഞയോടെയുമായിരുന്നു ആ വൃദ്ധയെ നോക്കി കണ്ടിരുന്നത്. മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ പോകുന്ന സ്ത്രീയായിരുന്നു അവരെന്നാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് പരിസത്തുള്ളവരുടെ മുദ്രകുത്തല്‍. എന്നാല്‍ ഒരു ഞരമ്പ് രോഗി യുവതിയെ ശല്യം ചെയ്തിട്ടും യുവതി അവനിട്ട് പെരുമാറിയിട്ടും സ്ത്രീ-പുരുഷ ജനങ്ങള്‍ കാഴ്ച്ചക്കാരായി നോക്കി നിന്നതല്ലാതെ ആരും ഇത് ഞങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രതികരിച്ചതേയില്ല. എന്നാല്‍ എല്ലാവരും മദ്യപ എന്ന് വിധിയെഴുതിയ ആ വൃദ്ധയാണ് യുവതിയുടെ സഹായത്തിനെത്തിയത്. അവിടെ നടന്ന ഈ സംഭവ പരമ്പരകള്‍ പങ്കുവെച്ച് ശ്രീജി എന്ന മാധ്യമപ്രര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button