ന്യൂഡല്‍ഹി: വീണ്ടും വിചിത്ര വിവാദവുമായി വിവാദങ്ങളുടെ തോഴി സോഫിയ ഹയാത്ത് രംഗത്ത്. ഗണപതി ആള്ളായാണെന്നും ഗണപതിയുടെ അമ്മയാണ് താനെന്നും ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് സോഫിയ ഇന്‍സ്റ്റഗ്രാമിലൂലെ വ്യക്തമാക്കി. ഞാന്‍ ഗണപതിയെ സ്നേഹിക്കുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Also Read : കുരിശ് വിവാദത്തിന് പിന്നില്‍ ആത്മീയ ടൂറിസം ബിസിനസ്സ് : ടോം സഖറിയ നേടിയത് കോടികള്‍
സ്വയം പ്രഖ്യാപിത സന്യാസിനിയായും പിന്നീട് സന്യാസം ഉപേക്ഷിച്ച് വിവാഹിതയായുമൊക്കെ താരം മുന്‍പ് വാര്‍ത്തകളില്‍ ഇടം സ്ഥാനം നേടിയിരുന്നു. നേരത്തെ ശിവന്‍ തന്റെ പുത്രനാണെന്ന് പറഞ്ഞും നടി രംഗത്ത് എത്തിയിരുന്നു. ഔറംഗബാദിലെ കൈലാസ് ക്ഷേത്ര സന്ദര്‍ശനവേളയിലാണ് തന്റെ ശിവഭക്തി തുറന്നുപറഞ്ഞത്. ശിലിംഗം കാണ്‍കെ മാന്ത്രികമായ ഒരനുഭൂതിയില്‍ താന്‍ ലയിച്ചുപോയി. ശിവന്‍ തന്നിലും ഞാന്‍ ശിവനിലും പുനര്‍ജ്ജനിച്ചതായി സോഫിയ അന്ന് കുറിച്ചു
View this post on Instagram
I am Ganesh’s mother. I love my Ganesh. Ganesh is Allah. I love my son Allah. Ganpati Bappa Morya
അമിത നഗ്‌നതാ പ്രദര്‍ശനത്തിലൂടെയും ഹൃത്വിക്ക് റോഷനെ നഗ്‌നനായി കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചതിന് പിന്നാലെ ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ വംശജയായ സോഫിയ ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ശ്രദ്ധേയയാകുന്നത്. സോഫിയയുടെ ഗണപതി പ്രസ്താവന ഇപ്പോള്‍ വിവാദമായിട്ടുണ്ട്.
Post Your Comments