Latest NewsKerala

ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലിയാണ് സർക്കാർ ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ട് അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല

തിരുവനന്തപുരം: ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന ജോലിയാണ് സർക്കാരിൽ നടക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ ബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്നും അത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ട് അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല.

ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്ബോള്‍ തന്നെ കിറ്റ് നല്‍കുമെന്ന് പറഞ്ഞു. അര്‍ഹരായവരില്‍ ഒരു വലിയ പങ്കിനും കിറ്റ് കിട്ടിയില്ല. അനര്‍ഹര്‍ കൊണ്ടു പോവുകയും ചെയ്തു. കിറ്റില്‍ 22 ഐറ്റം കൊടുക്കുമെന്ന് പറഞ്ഞു. നല്‍കിയതാകട്ടെ 10 ഐറ്റമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button