
ന്യൂഡൽഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. മനോഹര്‍ പരീക്കറിന്റെ ആരോഗ്യത്തിനു വേണ്ടിയും പെട്ടെന്ന് അസുഖം ഭേദമായി തിരിച്ചുവരുന്നതിനും പ്രാര്‍ത്ഥിക്കുന്നതായും രാജ്നാഥ് സിംഗ് അറിയിച്ചു.
മനോഹര്‍ പരീക്കറിനെ ഇന്നലെയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. അസുഖ ബാധിതനായ പരീക്കര്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം സെപ്തംബര്‍ ആറിനാണ് അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയത്.
Post Your Comments