തിരുവനന്തപുരം: 50 ലക്ഷം കടം വീട്ടാനെ തീര്‍ക്കാനെ തികയുകയുള്ളെന്നും നഷ്ടപരിഹാരക്കേസില്‍ പോരാട്ടം തുടരുമെന്നും എ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സുപ്രീം കോടതി തനിക്കു നവിധിച്ച അമ്പതു ലക്ഷം അഞ്ച് മിനിറ്റു കൊണ്ടു തീരുമെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ പേരില്‍ നല്‍കിയിട്ടുള്ള നഷ്ടപരിഹാരക്കേസ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.തിരുവനന്തപുരം സബ് കോടതിയില്‍ ഒരു കോടിരൂപയുടെ നഷ്ടപരിഹാരം തേടിയാണ് കേസു നല്‍കിയിട്ടുള്ളത്.
ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ജോണ്‍മാത്യു, ചാരക്കേസ് അന്വേഷണ സംഘത്തലവന്‍ സിബി മാത്യൂസ്, പുനരന്വേഷണ സംഘത്തലവന്‍ ടി.പി. സെന്‍കുമാര്‍, അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കുനേരെയാണ് നഷ്ടപരിഹാരത്തിനായി നമ്പി നാരായണന്‍ കേസ് കൊടുത്തിരിക്കുന്നത്. 1999ലാണ് അദ്ദേഹം ഇവര്‍ക്കെതിരെ കേസ് നല്‍കിയത്.
കേസ് നടത്തുന്നതിനു വേണ്ടി സമ്പാദ്യവും പെന്‍ഷനുമെല്ലാം ചെലവഴിച്ചു. സ്‌നേഹിക്കുന്ന നിരവധി പേര്‍ പണം നല്‍കി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കേസ് നടത്തിയ അഭിഭാഷകരെല്ലാം ഇപ്പോള്‍ ഉന്നതിയിലാണെന്നും സുപ്രീം കോടതിയില്‍ കേസ് നടത്തിയ ഉണ്ണികൃഷ്ണന്‍ കേസിനായി ഒരു രൂപ പോലും വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനായി സുപ്രീം കോടതിയില്‍ പോകുന്നതിന് ഓരോ പ്രാവശ്യവും ചെലവായത് 30,000 രൂപയായിരുന്നു.
സംസ്ഥാന പോലീസ് മാത്രമല്ല, ഐബി ഉദ്യോേഗസ്ഥരും തന്നെ പീഡിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിറ്റി വിളിച്ചാല്‍ പോയി മൊഴിനല്‍കും. തന്നെ കുറിച്ച് ഇല്ലാ കഥകളെഴുതിയ മാധ്യമങ്ങള്‍ക്കെതിരെയും കേസ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കാരാണ് അത്തരം വാര്‍ത്തകള്‍ നല്‍കിയതെന്ന് വ്യക്തമാക്കണം. ഇ.കെ. നായനാരാണ് കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അദ്ദേഹം മനുഷ്യത്വമുള്ള നല്ല ഭരണാധികാരിയായിരുന്നു എന്നാല്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കെ. കരുണാകരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. നാടിനുവേണ്ടി നല്ലത് ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം നമ്പി നാരായണന്‍ പറഞ്ഞു.
തന്നെ കേസില്‍ കുടുക്കിയതാരാണെന്നും അതിനുള്ള കാരണം എന്താെന്നും ഇതുവരെ അറിയില്ല. മാന നഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍ വല്ലാതെ വിഷമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് അയക്കുമ്പോഴെല്ലാം കോടതിയില്‍ പോകണമെന്നത് ചെയ്യാത്ത് തെറ്റിന് താന്‍ അനുഭവിച്ച ഏറ്റവും വലിയ ശിക്ഷയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു കോടതിയും തന്നെ കുറ്റക്കാരനായി കാണ്ടില്ലെന്നത് ആശ്വാസകരമാണ്.
ഈ മാസം അവസാനമാണ് നഷ്ട പരിഹാരക്കേസ് കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്കു ശേഷം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഉള്‍പ്പെടെ കൂടെ ജോലിചെയ്തിരുന്ന നിരവധിപേര്‍ വിളിച്ചു സന്തോഷം പങ്കിട്ടിരുന്നെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കോടതിയില്‍ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങള്‍ ചേര്‍ത്ത് പുസ്തകമെഴുതുമെന്നും തന്റെ ജീവിത കഥയെ അടസ്ഥാനമാക്കിയുള്ള സിനിമയെ കുറിച്ചും അദ്ദേഹം പറഞ്ഞു. മാധവനാണ് സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നത്.
Post Your Comments