
ഇന്ത്യൻ നിരത്തു കീഴടക്കാൻ ലിമിറ്റഡ് എഡിഷന് ഇഗ്നിസുമായി മാരുതി സുസുകി. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി അകത്തും പുറത്തും മാറ്റങ്ങള്‍ വരുത്തിയാണ് ലിമിറ്റഡ് എഡിഷന് ഇഗ്നിസ് ഒരുങ്ങുന്നത്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകൾക്കും 15 ഇഞ്ച് അലോയ് വീലുകൾക്കും പകരം. സാധാരണ ഹാലജന്‍ ഹെഡ്ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് നൽകിയിരിക്കുന്നത്. സില്‍വര്‍ നിറമുള്ള സ്കിഡ് പ്ലേറ്റുകള്‍, ഡോര്‍ ക്ലാഡിംഗ്, മേല്‍ക്കൂരയിലുള്ള സ്പോയിലര്‍, സൈഡ് സ്കേര്‍ട്ടുകള്‍ എന്നിവ മറ്റു പ്രത്യേകതകൾ.

Photo courtesy : Nexa
നിലവിലുള്ള ഇഗ്നിസിന് സമാനമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷനും കരുത്തേകുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ഇഗ്നിസിന്റെ ഡീസല്‍ പതിപ്പ് കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നെങ്കിലും മോശം വില്പനയെ തുടർന്ന് പിൻവലിച്ചിരുന്നു, നെക്സ വെബ്സൈറ്റില്‍ ഔദ്യോഗികമായി ഉൾപ്പെടുത്തിയ ലിമിറ്റഡ് എഡിഷന് ഇഗ്നിസിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Photo courtesy : Nexa

Photo courtesy : Nexa

Photo courtesy : Nexa

Photo courtesy : Nexa
Post Your Comments