മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ പുതിയതായി നേഴ്സിങ്ങ് പഠിക്കാനെത്തിയ 1000 കണക്കിന് യുവതീയുവാക്കള്‍ പബ്ബിലും ക്ലബ്ബുകളിലുമായി കുടിച്ച് കൂത്താടി അവരുടെ പഠനം തുടങ്ങുന്നതിന്റെ ആദ്യദിനം ആഘോഷിച്ചു. ഇവരുടെ ആഘോഷം ആരെയും ഞെട്ടിപ്പിക്കുന്ന വിധമായിരുന്നു. അത്രക്ക് വലിയ അളവിലുള്ള മദ്യവും ലഹരിയുമാണ് പാര്‍ട്ടിയില്‍ ഇവര്‍ തയ്യാറാക്കിയിരുന്നത്. അത് തുറന്ന് കാട്ടുന്നതാണ് പബ്ബിലും മറ്റുമായി ചിത്രീകരിച്ച രംഗങ്ങള്‍. ബിയര്‍ മുതലായ മദ്യം പുറത്തേക്ക് ചിറ്റീച്ച് അവരുടെ ശരീരം ആകമാനം പതയാല് മൂടി കിടക്കുന്നതായാണ് വിഡിയോ രംഗങ്ങളിൽ കാണാൻ കഴിയുന്നത്.
പബ്ബില്‍ കുടിച്ച് ഉന്മാദത്തരായി ഒരു ബോധവുമില്ലാതെ ഇവര്‍ റോഡിലേയ്ക്കും ഇറങ്ങുകയുണ്ടായി. ചിലര്‍ കുടിച്ച് തുള്ളി ബോധമില്ലാതെ റോഡിലെ നടപ്പാതയില്‍ കിടക്കുന്ന രംഗങ്ങളും സ്ത്രീകള്‍ ഉള്‍പ്പെടെ ബോധം നശിച്ച് പബ്ബില്‍ മദ്യക്കുപ്പികള്‍ക്ക് അരികില്‍ വിവസ്ത്രയായി കിടന്നതും ഞെട്ടിക്കുന്നതായിരുന്നു.
ചിലര്‍ മദ്യലഹരിയില്‍ ബോധമില്ലാതെ പരിസരം മറന്ന് ചുംബിക്കുന്നതുമൊക്കെ കാണാം. പോലീസും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന വളരെ പാടുപെട്ടാണ് തെരുവിലൂടെ യാതൊരു ലക്കുമില്ലാതെ നടന്നവരെ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വീടുകളില്‍ എത്തിച്ചത്.
Post Your Comments