KeralaLatest News

നാരങ്ങ കയ്ക്കുന്നു; ഒറ്റ രാത്രി കൊണ്ട് കൂടിയത് മൂന്നിരട്ടിയിലധികം വില

ശീതളപാനീയ വ്യാപാരികലും അച്ചാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബശ്രീ പോലുള്ള ചെറുകിട- കുടില്‍ വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്

തിരുവനന്തപുരം: ഇനി ചെറുനാരങ്ങയും കയ്ക്കും. കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് 250 രൂപയില്‍ എത്തി. ഒറ്റ രാത്രി കൊണ്ടാണ് വില മൂന്നിരട്ടിയായത്. ഇതോടെ ശീതളപാനീയ വ്യാപാരികലും അച്ചാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബശ്രീ പോലുള്ള ചെറുകിട- കുടില്‍ വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്. ചൂട് കനത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ചെറുനാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാനിടയായത്.

തമിഴ്‌നാട്ടില്‍ 120 രൂപയാണ് കിലോയ്ക്ക്. ഇത് കേരളത്തില്‍ എത്തുമ്പോഴേക്കും ഇരട്ടിയിലധികമാവുകയാണ്. മൊത്ത വിതരണക്കാര്‍ നേരിട്ട് മാര്‍ക്കറ്റിലെത്തിയാലേ ഈ വിലയ്‌ക്കെങ്കിലും കിട്ടുകയുള്ളു. കടകളില്‍ നിന്ന് വാങ്ങി വില്‍പ്പന നടത്തുന്നിടങ്ങളില്‍ 300 രൂപവരെയാണ് കിലോയ്ക്ക്. വരും നാളുകളില്‍ വില വീണ്ടും കൂടാനാണ് സാധ്യതയെന്ന് വിതരണക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button