Latest NewsKerala

ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് നൽകിയത് 17 കോടി

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോഴിക്കോട് ജില്ല നൽകിയത് 17 കോടി. സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ക്യാമ്പയിനിന്റെ അവസാന ദിവസം കൊയിലാണ്ടിയില്‍ ലഭിച്ചത് 1,15,00600 രൂപയാണ്. ഇതോടെ ജില്ലയില്‍ വിഭവസമാഹരണത്തിലൂടെ ലഭിച്ച ആകെ തുക 16,64,44,240 രൂപയായി.

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന തുക സമാഹരണത്തിന് ജില്ലയിലെ ക്യാമ്പകളില്‍ നിന്നെല്ലാം ലഭിച്ചത് മികച്ച പ്രതികരണമാണ്.

സമാനതകളില്ലാത്ത ദുരന്തത്തെ നേരിട്ട കേരളത്തിന്റെ പുനരുജ്ജീവനം എളുപ്പമാക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയാണ് ജനകീയ കൂട്ടായ്മയിലൂടെ തുക സമാഹരിച്ചതെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button