ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് തിളങ്ങി ഇന്ത്യ. ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും.
വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു.യുകെയിലെ സറേ സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍), നോവഎസ്എആര്, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യന്‍ സമയം 10.07 നായിരിക്കും ശ്രീഹരിക്കോട്ടയില്‍നിന്നുള്ള വിക്ഷേപണം.
വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ വിശകലനം തുടങ്ങിയവയാണു ഉപഗ്രഹങ്ങളാണ് ലക്ഷ്യം. രണ്ട് ഉപഗ്രഹങ്ങള്‍ക്കുമായി 800 കിലോഗ്രാമിലേറെയാണ് ഭാരം.
Post Your Comments