കുഴികൾ വെട്ടിച്ച് ഞാൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്നിലിരിക്കുന്ന എന്റെ മകൾ മാളു ചോദിച്ചൂ..
അച്ഛാ ഈ കുഴികൾ എന്താണ് ആരും അടയ്ക്കാത്തത്..?
മോളേ ഇതൊക്കെ അടയ്ക്കാനുള്ള പണം നമ്മളിൽ നിന്നും പലരീതിയിലും പിടിച്ചെടുക്കുന്ന ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണതിനു കാരണം..
അപ്പോൾ അവരും സഞ്ചരിക്കുന്നത് ഈ റോഡുകളിലൂടെ തന്നെയല്ലേ..?
മോളേ അവർ സഞ്ചരിയ്ക്കുന്നത്
ട്രാഫിക് ബ്ലോക്കുകളില്ലാതെ,
മുന്നിലും പിന്നിലും പോലീസ് എസ്ക്കോർട്ടുമായാണ്..
പിന്നെ ആധുനിക സസ്പെൻഷൻ സംവിധാനങ്ങളുള്ള അവരുടെ വിലകൂടിയ വാഹനങ്ങളിലിരുന്നാൽ അവരുടെ ഊരക്കുലുക്കം അവർ തിരിച്ചറിയില്ല..
മോൾ തല കുലുക്കീ..
പിന്നെയവൾ ചോദിച്ചൂ..
അപ്പോൾ നമ്മളടയ്ക്കുന്ന നികുതി അവരെന്തു ചെയ്യുന്നൂ..?
മോളേ നമ്മളൊരു വാഹനം വാങ്ങുമ്പോൾ സെയിൽ ടാക്സ് കൊടുക്കണം..പിന്നെ ടെസ്റ്റ്,റെജിസ്ട്രേഷൻ ഫീസ്..
ലൈഫ് ടാക്സ്,ക്വാർട്ടർ ടാക്സ്,
ആന്വൽ ടാക്സ്,ക്ഷേമ നികുതി,
നമ്മളടിക്കുന്ന ഡീസലിന്റേയും,പെട്രോളിന്റേയും 60% നികുതി…പിന്നെ സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള ടോൾ നികുതീ..
അങ്ങിനെയങ്ങിനെയുള്ള നികുതികളിലൂടെ അവർ കോടാനുകോടികൾ പിരിക്കുന്നുണ്ട്..
എന്നിട്ടവരന്തേ ഈ പണം കൊണ്ട് റോഡുകൾ നന്നാക്കാത്തത്..?
മോളേ നമ്മുടെ പഞ്ചായത്തു പ്രസിഡണ്ടുമുതൽ,MLA മാർ,MPമാർ,മന്ത്രിമാർ,മുഖ്യമന്ത്രീ തുടങ്ങിയവർക്ക്
ശമ്പളവും പെൻഷനും മാത്രമല്ല,വാഹനങ്ങൾ വാങ്ങാനുള്ള പണം,അവരുടെ TA,DA..
അവരുടെ പ്രഷറും,
ഷുഗറും,കൊളസ്ട്രോളിനും തുടങ്ങീ മൂലക്കുരു വരെ ചികിത്സിച്ചുമാറ്റുവാൻ, ഇന്ത്യയിലെ മികച്ച സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അല്ലെങ്കിൽ വിദേശ സ്റ്റാർ ഹോസ്പിറ്റലുകളിൽ വരേ പോകേണ്ട ചിലവുകൾ.. പോരാതെ അവരുടെ സകല ജീവിതാഢംബര ചിലവുകളും കഴിച്ചു ബാക്കിയുണ്ടങ്കിലല്ലേ..കുഴികളടയ്ക്കുവാൻ,ചിലപ്പോ ബാക്കിയുണ്ടാവില്ല..
അവൾ വീണ്ടും തല കുലുക്കീ..
ശരിയാ ബാക്കിയുണ്ടാവാൻ തരമില്ല..
കുറച്ചു കഴിഞ്ഞവൾ വീണ്ടും ചോദിച്ചൂ..
അല്ലച്ഛാ നമ്മളൊരിയ്ക്കൽ ദുബായിൽ പോയപ്പോൾ നമ്മൾ താമസിച്ച ഹോട്ടലിനു മുന്നിൽ രാത്രിയിൽ വലിയൊരു ട്രെയിലർ മറിഞ്ഞ് ആ റോട്ടിലൊരു ചെറിയ ഒരു കുഴിയുണ്ടായത് നമ്മൾ നേരം വെളുത്തു നോക്കുമ്പോൾ അതു പോലും അടച്ചിരുന്നല്ലോ..?
മോളൂ അവിടെ ഒരു രാജാവു മാത്രമേയുള്ളൂ..
അദ്ദേഹം ഭരിയ്ക്കുന്നത്,
അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി മാത്രമല്ല,
ആ രാജ്യത്തിനും,
അവിടത്തെ ജനങ്ങൾക്കും വേണ്ടിയാണ്..
ഇത് ദുബായ് അല്ല..
ഒരു ദരിദ്ര രാജ്യമാണ്..
അതായത് നമ്മൾ ദരിദ്രരും,നമ്മുടെ ഭരണാധികാരികൾ സമ്പന്നരും,
അല്ലേ അച്ഛാ.?
മോളേ ഇതിനു ഞാൻ മറുപടി പറഞ്ഞാൽ നിന്റെ അച്ഛനെ നാളെ ഒരു മാവോയിസ്റ്റെന്നോ,
ഒരു തീവ്രവാദിയെന്നോ പറഞ്ഞവർ തുറുങ്കിലടയ്ക്കും..
അതുകൊണ്ട് നമുക്കീ ചതിക്കുഴികളിൽ വീഴാതെ വെട്ടിച്ച് വെട്ടിച്ചു കൊണ്ട് പതുക്കെ നിർത്തി നീർത്തീ സൂക്ഷിച്ചു വീടണയാം..
അല്ലെങ്കിൽ നമുക്ക് റീത്ത് വെയ്ക്കുവാൻ അവർ നാളെ വരും..
മുന്നിലും,പിന്നിലും പോലീസ് എസ്ക്കോർട്ടോടെ..
ആധുനിക വാഹനങ്ങളിൽ,
അതീവ സുരക്ഷിതരായ്…
കടപ്പാട്: വാട്സ്ആപ്പ്
Post Your Comments