ന്യൂയോര്‍ക്ക്: ഭൂമിയിലുണ്ടാകുന്ന മഞ്ഞുരുകൽ കണക്കാക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തയ്യാറാക്കിയ ലേസര്‍ ബഹിരാകാശപേടകം ഐസ്സാറ്റ്-2 വിക്ഷേപിച്ചു. കാലാവസ്ഥാ വ്യതിയാനം ആഴത്തില്‍ പഠിക്കാനും മഞ്ഞുരുകി സമുദ്രത്തിലെ ജലനിരപ്പ് കൂടുന്നതിന്റെ തോത് മനസ്സിലാക്കാനുമാണ് പേടകം നാസ വിക്ഷേപിച്ചിരിക്കുന്നത്. വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേനാ ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ ആറിനായിരുന്നു ഐസ്സാറ്റ്-2ന്റെ വിക്ഷേപണം. ലേസർ രശ്മികൾ പുറപ്പെടുവിപ്പിച്ചാണ് ഈ പേടകത്തിന്റെ പ്രവർത്തനം.
നാസ ഇതിനു മുൻപ് 2003ൽ ഐസ്സാറ്റ്-1ന്റെ വിക്ഷേപണം നടത്തിയിരുന്നു. 2009 വരെയായിരുന്നു ഈ പദ്ധതിയുടെ കാലാവധി. ഐസ്സാറ്റ് 1 സെക്കൻഡിൽ 40 ലേസർ രശ്മികളാണ് പുറപ്പെടുവിപ്പിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഐസ്സാറ്റ് 2 സെക്കൻഡിൽ 10000 രശ്മികളാണ് പുറപ്പെടുവിപ്പിക്കുന്നത്.
Post Your Comments