ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക. 19 ബാങ്കുകളിലെ ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്. അലഹബാദ് ബാങ്ക്, കനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ആന്ധ്ര ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, വിജയബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.
7275 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ല്‍ 291 ഒഴിവുകളാണു കേരളത്തിൽ ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈനായി അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി : സെപ്റ്റംബര്‍ 18
അവസാന തിയ്യതി : ഒക്ടോബര്‍ 10
അഡ്മിഷന്‍ ടിക്കറ്റ് : നവംബർ
പ്രിലിമിനറി പരീക്ഷ : ഡിസംബര്‍ 8,9,15,16
മെയിന്‍ പരീക്ഷ : ജനുവരി 20
പ്രൊവിഷണല്‍ അലോട്ട്‌മെന്റ് : ഏപ്രില്‍ 2019
Post Your Comments