പത്തനംതിട്ട: പമ്പയിൽ കെഎസ്‌ആര്‍ടിസി അമിതനിരക്ക് ഈടാക്കുന്നതിനെതിരെ ആഞ്ഞടിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇത് ഏകപക്ഷീയമായ നിലപാടാണെന്നും നിരക്കു കൂട്ടിയത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും തീരുമാനം മാറ്റിയില്ലെങ്കിൽ ബദല്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല മണ്ഡലക്കാലം ആരംഭിക്കാന്‍ ഇനി രണ്ട് മാസം മാത്രം അവശേഷിക്കേയാണ് കെഎസ്‌ആര്‍ടിസിക്കെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എത്തുന്ന ഭക്തരിൽ നിന്ന് ഇരട്ടിയിലധികം തുക കെഎസ്‌ആര്‍ടിസി ഈടാക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്.
Post Your Comments