വാഷിംങ്ടണ്‍ : ലോകമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് രാജ്യത്ത് 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശബന്ധവും ലോകനേതാക്കള്‍ക്കിടയില്‍ മോദിയെ ഏറെ പ്രിയങ്കരനാക്കി മാറ്റി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് വിദേശ രഹസ്യാന്വേഷണ സംഘടനകളും പറയുന്നു. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരണമെന്നു തന്നെയാണ് ബഹുഭൂരിപക്ഷം ലോകരാജ്യങ്ങളുടേയും ആഗ്രഹം. ഇന്ത്യയില്‍ ഇത്രയും ശക്തനായ നേതാവ് വേറെ ആരും ഇല്ലെന്നു തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സി.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ചാര സംഘടന മൊസാദും സമാന കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിവരങ്ങളും പുറത്തു വരുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ശക്തമായ നെറ്റ് വര്‍ക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളാണ് സി.ഐ.എയും മൊസാദും.
ഇന്ത്യയുടെ പ്രതിരോധ കവചം തന്നെ ഇസ്രയേല്‍ ടെകനോളജിയില്‍ നിര്‍മ്മിതമാണ്. അമേരിക്കയും ഇസ്രയേലും മാത്രമല്ല റഷ്യയും ഇന്ത്യയെ സംബന്ധിച്ച് പ്രിയപ്പെട്ട രാജ്യങ്ങളാണ്.
സാമ്പത്തികമായും ടെകനോളജിയിലും വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ വിപണിയും ലോക രാഷ്ട്രങ്ങള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയപ്പെട്ടതാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം നടപ്പാക്കിയ നയങ്ങള്‍ പരസ്പരം പോരടിക്കുന്ന അമേരിക്കക്കും റഷ്യക്കും ഒരു പോലെ സ്വീകാര്യമായിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ സുതാര്യത പുലര്‍ത്താനും മോദി സര്‍ക്കാറിനു കഴിഞ്ഞു.
മോദി ഭരണം തുടരണമെന്നതാണ് ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പോലുള്ള മറ്റു കൂട്ടുകക്ഷി സര്‍ക്കാരുകള്‍ക്ക് സ്ഥിരത ഉണ്ടാകില്ലന്നും അവര്‍ കരുതുന്നു.ഫ്രാന്‍സും മോദി സര്‍ക്കാറിന്റെ തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത്.
Post Your Comments