Latest NewsKerala

ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ പാണ്ടനാട്ടിൽ ശ്രീ അഭയം പദ്ധതിക്ക് തുടക്കം

പാണ്ടനാട്ട് നടന്ന ചടങ്ങിൽ ചലചിത്ര നടൻ ദേവൻ മുഖ്യാതിഥിയായിരുന്നു

പ്രളയബാധിതമേഖലകളിൽപ്പെട്ട പാണ്ടനാട് പഞ്ചായത്തിലെ ആരോഗ്യം,ശുചിത്വം, വിദ്യാഭ്യാസം എന്നിവയുടെ പുനരുദ്ധാരണത്തിനായി ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന ”ശ്രീഅഭയം ” ബ്രഹത്കർമ്മപദ്ധതി ആർട് ഓഫ് ലിവിംഗ്‌ സംസ്ഥാനചെയർമാൻ എസ്.എസ്.ചന്ദ്രസാബുവിൻറെ അധ്യക്ഷതയിൽ സ്ഥലം എം എൽ എ .സജി ചെറിയാൻ ഔപചാരിക ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

പാണ്ടനാട്ട് നടന്ന ചടങ്ങിൽ ചലചിത്ര നടൻ ദേവൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശിവൻകുട്ടി ഐലാരത്തിൽ, വൈസ്പ്രസിഡന്റ് ഹാൻസി മാത്യു, ജില്ലാ പഞ്ചായത്തംഗം വി.വേണു,ഗ്രാമ പഞ്ചായത്തംഗം സ്മിത, ആർട്ട് ഓഫ് ലിവിംഗ് സംസ്ഥാന സെക്രട്ടറിവിജയകുമാരൻ നായർ,ബ്രഹ്മചാരി പ്രശാന്ത് ലാൽ ,ISRO വിലെ സീനിയർ സയന്റിസ്റ്റും ,അഗ്രി-അപെക്സ് ചെയർമാനുമായ ഡോ.കെ.രാമചന്ദ്രൻ, വൈഎൽടിപി സംസ്ഥാന കൗൺസിൽ അംഗം ഷാൽ മോഹൻ തുടങ്ങിയ പ്രമുഖർചടങ്ങിൽ പ്രസംഗിച്ചു. സർക്കാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ,കമ്യുണിറ്റി ഹെൽത്ത് സെന്റർ ,ആയുർവ്വേദ ആശുപത്രികൾ ,വെറ്റിനറി ഹോസ്പിറ്റലുകൾ ,ഹോമിയോ ആശുപത്രികൾ, മുതവഴിക്ഷേത്രം ,അഞ്ചാം വാർഡ് കോളനി,എട്ടാം വാർഡ് കോളനി ,ബാലാശ്രമം ,ബാലികാസദനം തുടങ്ങിയ ഇടങ്ങളിലെല്ലാം അഭയം പദ്ധതിയുടെ ഭാഗമായി ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു.

പതിമൂന്ന് വാർഡുകളിലെയും അംഗൻവാടികളിൽ വാട്ടർ ഫിൽറ്റർ സ്ഥാപിക്കൽ ചടങ്ങും പൂർത്തിയായി. പ്രളയബാധിത മേഖലകളിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച 185 മത്സ്യ
തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ എല്ലാവർക്കുമായി ആർട് ഓഫ് ലിവിംഗ്
ഫൗണ്ടേഷൻ വക കീർത്തി ഫലകവും ശ്രീശ്രീ തത്വ ഉൽപ്പന്നങ്ങളടക്കമുള്ള
ഉപഹാര കിറ്റുകളും സമർപ്പിക്കുകയുമുണ്ടായി. കംപ്യുട്ടർ പഠനസൗകര്യത്തിനായി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ കംപ്യുട്ടറും ടിവിയും സ്ഥാപിച്ചതിന് പുറമെ നൂറിലധികം ഭവനങ്ങളിൽ സൗരോർജ്ജവിളക്കുകളും ശ്രീഅഭയം പദ്ധതിയുടെ ഭാഗമായി നൽകികഴിഞ്ഞതായി ആർട് ഓഫ് ലിവിംഗ് സംസ്ഥാന മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button