കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. രണ്ടു ദിവസത്തിനകം ഫ്രാങ്കോക്കെതിരെ വത്തിക്കാന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. കൂടാതെ ബിഷപ്പ് സ്ഥാമത്ത് നിന്നും മാറി നില്‍ക്കാന്‍ ഫ്രാങ്കോയോട് വത്തിക്കാന്‍ ആവശ്യപ്പെടും.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേസമയം മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കില്ലെന്ന് ഫ്രാങ്കോ അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ സഭയ്ക്കുണ്ടാകുന്ന നാണക്കേട് മറയ്ക്കാനാണ് വത്തിക്കാന്റെ ശ്രമം. അറസ്റ്റിലാകുന്നതിന് മുമ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മാറിയാല്‍ ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പിലാണ് വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നത്. ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്ന കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്.
നേരത്തെ വത്തിക്കാന്റെ ഫെയ്ബുക്ക് പേജില്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കി.
Post Your Comments