Latest NewsUSA

പ്രേഷകരേയും വിധികര്‍ത്താക്കളേയും ഞെട്ടിച്ച് പൂര്‍ണ ഗര്‍ഭിണിയായ മോഡല്‍ റാംപില്‍

കറുത്ത സ്ട്രിപ് വണ്‍പീസിനൊപ്പം മുണ്ഡനം ചെയ്ത തലയില്‍ കറുത്ത വെല്‍വെറ്റ് നിറത്തിലുള്ള ഹെയര്‍ബാന്‍ഡും ധരിച്ചാണ് നിറവയറുമായി സ്ലീക്ക് ചുവടുവെച്ചത്

 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ തരംഗമായി് മാറിയിരിക്കുകയാണ് മോഡലായ റിഹന്ന സ്ലീക്ക് വുഡ്സ്. ക്ലോത്തിങ് ആന്‍ഡ് ബ്യൂട്ടി ലൈനിന്റെ മുഖമായാണ് റിഹന്ന ഫാഷന്‍ വീക്കില്‍ എ്ത്തിയത്. സാവേജ് എക്സ് ഫെന്റി ലാന്‍ഷ്റെ കളക്ഷനിലെ സ്ട്രിങ് വണ്‍പീസാണ് ഇവര്‍ റാംപ് വാക്കിനായി തിരഞ്ഞെടുത്ത വസ്ത്രം. എന്നാല്‍ റാംപ് വാക്കിനെത്തിയ റിഹന്ന പൂര്‍ണ ഗര്‍ഭണിയായിരുന്നു എന്നതാണ് വിധികര്‍ത്താക്കളേയും കാണികളേയും ഒരു പോലെ ഞെട്ടിച്ച കാര്യം.

ഗര്‍aഭിണിയായ റിഹന്ന വയറില്‍ കൈകുത്തി റാംപില്‍ പോസ് ചെയ്തപ്പോള്‍ വേദിയില്‍ ഉയര്‍ന്നത് കരഘോഷാരവമായിരുന്നു. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളില്‍ സങ്കടപ്പെടാതിരിക്കുന്നുവെന്നും സ്വന്തം ശരീരത്തില്‍ സ്ത്രീകള്‍ അഭിമാനിക്കണമെന്നുമാണ് സ്ലീക്ക് പറയുന്നത്. മോഡലായി ജോലി ചെയ്യുന്നവര്‍ തികച്ചും സ്വാഭാവികമായി ഒരു കാരണത്തിന്റെ പേരില്‍ റാമ്പില്‍ നിന്നും മാറി നില്‍ക്കുന്നത് എന്തിനാണെന്നും സ്ലീക്ക് ചോദിക്കുന്നു.

റിഹന്നയുടെ ചിത്രം ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. കറുത്ത സ്ട്രിപ് വണ്‍പീസിനൊപ്പം മുണ്ഡനം ചെയ്ത തലയില്‍ കറുത്ത വെല്‍വെറ്റ് നിറത്തിലുള്ള ഹെയര്‍ബാന്‍ഡും ധരിച്ചാണ് നിറവയറുമായി സ്ലീക്ക് ചുവടുവെച്ചത്. എന്നാല്‍ റാംപ് വാക്കിനു ശേഷം ബാക്ക് സ്റ്റേജിലെത്തിയ താരം നേരെ പോയത് അടുത്തുള്ള ആശുപത്രിയിലെ ലേബര്‍ റൂമിലേയ്ക്കായിരുന്നു. തുടര്‍ന്ന് അവിടെ വച്ച് അവര്‍ ഒരു ആണ്‍ക്കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

സാഫിര്‍ എന്നാണ് ഇവര്‍ കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മോഡലായ അഡോനിസ് ബോസോയാണ് റിഹന്നയുടെ ഭര്‍ത്താവ്. തെരുവില്‍ കഴിഞ്ഞിരുന്ന സ്ലീക്കിനെ ബ്രിട്ടീഷ് മോഡലായ ആഷ് സ്ലിമെറ്റ്സാണ് കണ്ടെത്തുന്നത്. പിന്നീട് അവരുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇറ്റാലിയന്‍, ജാപ്പനീസ്, അമേരിക്കന്‍ വോഗ് മാഗസിനുകളില്‍ സ്ഥിര സാന്നിധ്യമാണ് സ്ലീക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button