പാരീസ്: ആഗോളതലത്തില്‍ എണ്ണ ഉപഭോഗത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് പഠനം. അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. . അടുത്ത മൂന്നു മാസത്തിനുള്ളില്‍ എണ്ണയുടെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം ബാരലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയിലെ സമ്മര്‍ദ്ദങ്ങളും,വ്യാപാര തര്‍ക്കങ്ങളും മറ്റും കാരണം എണ്ണയുടെ വില ഉയരാനിടയാക്കുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണയുടെ ആവശ്യകതയില്‍ ആഗോളതലത്തില്‍ വര്‍ധനവുണ്ടാകുമെന്നു പറഞ്ഞ ഐഇഎ, ഈ വര്‍ഷം പ്രതിദിന ഉപഭോഗം 1.4 മില്യണ്‍ ബാരലിലെത്തുമെന്നും അടുത്തവര്‍ഷം ഇത് 1.5 മില്യണ്‍ ബാരലാകുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എണ്ണയുടെ ആവശ്യകതയും ഉല്‍പ്പാദനവും സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യണമെന്നും, മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും വിലയിരുത്തിയിട്ടുണ്ട്.
Post Your Comments