Latest NewsKerala

രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി

ഇവ കൂടാതെ പ്രളയത്തെ തുടർന്ന് നശിച്ചുപോയ പാഠപുസ്തകങ്ങള്‍ക്കു പകരം

കൊച്ചി: സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി. 3325 സൊസൈറ്റികളിലേക്ക് വേണ്ട പുസ്തകത്തിന്‍റെ വിതരണവും അച്ചടിയുമാണ് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി പൂർത്തിയായത്.

ഇവ കൂടാതെ പ്രളയത്തെ തുടർന്ന് നശിച്ചുപോയ പാഠപുസ്തകങ്ങള്‍ക്കു പകരം പുതിയ പുസ്തകങ്ങളും വിതരണം ചെയ്തുകഴിഞ്ഞു. 65 ലക്ഷം പാഠപുസ്തകങ്ങൾ പ്രളയത്തിൽ നശിച്ചിരുന്നു.

1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് സംസ്ഥാനത്ത് പൂർത്തിയായത്. സ്കൂൾ തുറക്കുന്നതിന് മുൻപെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് ഇത് നീണ്ടുപോയി. അച്ചടി പൂർത്തിയായ പുസ്തകങ്ങൾ അതത് ജില്ലകളിലെ ഹബ്ബിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിയെന്ന് കെബിപിഎസ് ഭാരവാഹികൾ അറിയിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾക്കാണ് രണ്ടാംഭാഗമുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button