ജലന്ധര്‍: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്.
സമ്മര്‍ദ്ദം മൂലമാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. മൂന്നു വൈദികര്‍ക്ക് സ്ഥാനം കൈമാറും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്.
Post Your Comments