മുംബൈ: ക്യാന്‍സറിന് ചികിത്സ നടക്കുന്നതിടെ പീഡനത്തിനിരയായി ഗർഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി നല്‍കി ബോംബെ ഹൈക്കോടതിയുടെ വിധി. അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും മകളെ ക്യാൻസറിന് വിട്ടുകൊടുക്കില്ലെന്നു ഉറപ്പിച്ചു. കഷ്ടപ്പെട്ട് പണിയെടുത്ത് മകളെ ചികിത്സിച്ചു. പക്ഷെ വിധി അവരെ വീണ്ടും തോൽപ്പിച്ചു.
ചികിത്സയിലിരിക്കെ പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായി. സംഭവം പൊലീസ് കേസായെങ്കിലും കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കുടുംബം തകര്‍ന്നു. കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ മോശമായതോടെ ഇവര്‍, നീതിക്കായി കോടതിയെ സമീപിച്ചു.
പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം കണക്കിലെടുത്ത് 24 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ നീക്കം ചെയ്യാന്‍ കോടതി അനുവാദം നല്‍കി. നിയമത്തിന്റെ ആനുകൂല്യത്തില്‍ തന്നെയാണ് വിധിയെന്നും കുട്ടിക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പുവരുത്തണമെന്നും കോടതി അറിയിച്ചു.
Post Your Comments