KeralaLatest News

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്രോൾ പമ്പിലെ തട്ടിപ്പിൽ നിന്നും രക്ഷപെടാം

റൗണ്ട് ഫിഗറുകള്‍ മിക്കവാറും പമ്പുകളിൽ സെറ്റ് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്

പെട്രോൾ പമ്പിൽ നിന്നും നമ്മളിൽ ചിലരെങ്കിലും തട്ടിപ്പിന് ഇരയാകാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ തട്ടിപ്പിൽ നിന്നും രക്ഷപെടാവുന്നതാണ്. പൈപ്പിന്റെ നീളം കണക്കാക്കി മെഷീനില്‍ നിന്ന് അകറ്റി വാഹനം നിർത്തണം. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കില്‍ മുഴുവൻ ഇന്ധനവും വാഹനത്തിൽ വീഴില്ല. കൂടാതെ 100, 100, 200 എന്നിങ്ങനെയുള്ള തുകയ്ക്ക് ഇന്ധനം നിറയ്ക്കരുത്. റൗണ്ട് ഫിഗറുകള്‍ മിക്കവാറും പമ്പുകളിൽ സെറ്റ് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ 105, 206, 326 എന്നിങ്ങനെയുള്ള തുകകൾക്ക് പെട്രോൾ അടിക്കാൻ ശ്രദ്ധിക്കണം. കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തിയാൽ ഈ തുകയില്‍ കൃത്യമായി ഇടപാട് നടത്താന്‍ സാധിക്കും.

വീടിനോ ഓഫീസിനോ അടുത്ത് നിന്ന് സ്ഥിരം ഇന്ധനം വാങ്ങുന്നവരാണെങ്കില്‍ കുറച്ച്‌ ദിവസം വ്യത്യസ്ത പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം. പെട്രോളിൻറെ അളവിൽ വരുന്ന വ്യത്യാസം ഇത്തരത്തിൽ ഏറെക്കുറെ മനസിലാക്കാൻ സാധിക്കും. പെട്രോള്‍ പമ്പിലെ മെഷീന്‍ റീസെറ്റ് ചെയ്‌തി‌ട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. മെഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആയിരിക്കണം. ഇത്തരത്തിൽ തട്ടിപ്പ് തടയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button