ഭോപ്പാല്‍: കൃഷിഭൂമിയില്‍ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന വജ്രം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലെ പന്ന ജില്ലയിലാണ് സംഭവം. പ്രകാശ് ശര്‍മ്മ എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് 12.58 കാരറ്റ് വജ്രം ലഭിച്ചത്. കൃഷിയിടം ഉഴുതു മറിക്കുന്നതിനിടെയാണ് വജ്രം കിട്ടിയത്. പ്രകാശ് ശര്‍മ്മ വജ്രം ജില്ലാ ഖനന ഓഫീസില്‍ ഏല്‍പ്പിച്ചു. ഇത് ലേലം ചെയ്യുമെന്ന് ഖനന ഓഫീസിലെ ഉദ്യോഗസ്ഥന് സന്തോഷ് സിങ് അറിയിച്ചു.
വിദ്ഗധര്‍ പരിശോധിച്ച് വജ്രത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തി. ഏകദേശം 30 ലക്ഷം രൂപ വിലവരും വജ്രത്തിനെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനുള്ള റോയല്‍റ്റിക്കും നികുതിക്കും ശേഷം ലേലത്തില്‍ നിന്ന് കിട്ടുന്ന തുക കൃഷിഭൂമിയുടെ ഉടമസ്ഥന് നല്‍കുമെന്നും ഖനന ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. പന്ന ജില്ല, ഇവിടുത്തെ വജ്രഖനികളാല് പ്രസിദ്ധമാണ്.
Post Your Comments