ഇത് മൈക്കലും സോണിയയും. ഇരുവരും മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് എന്തോ ഒരു ഇഷ്ടവും പ്രണയവും. അതിനാല്‍ അവര്‍ക്ക് കേരളത്തെ കൈവിടാനാകില്ല. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലിലേയ്ക്ക് വിദേശ സഞ്ചാരികളുടെ വരവ് കൂട്ടാനായി ഇവര്‍ തെരഞ്ഞെടുത്ത വഴിയാണ് ഏറെ രസകരം. ചെക്കോസ്ലോവാക്യന്‍ പ്രണയജോഡികളായ ഇവര്‍ കേരളത്തെയാണ് തങ്ങളുടെ വിവാഹത്തിനായി തെരഞ്ഞെടുത്തത്.
കേരളീയ മാതൃകയില്‍ ഇരുവരും കേരളത്തില്‍ വെച്ച് വിവാഹിതരായി. വിദേശികളുടെ വിവാഹം ഇതാദ്യമല്ല. പക്ഷേ ഈ വിവാഹത്തിന് മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. പ്രളയം കൊണ്ടുപോയ നാട്ടിലേക്ക് സഞ്ചാരം മടിച്ചുനില്‍ക്കുന്ന അന്യനാട്ടുകാരോട് ഇവിടം ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അറിയിക്കലാണ്.
മാക്‌സിം ലൈഫ് സ്‌റ്റൈല്‍ മാഗസിന്റെ മുന്‍ എഡിറ്ററാണ് സോണിയ കൊടുല്‍കോവ. മൈക്കല്‍ ഹ്രാബെക്ക് ചെക്ക് വാര്‍ത്താ ഏജന്‍സിയിലെ എഡിറ്ററാണ്. മുന്‍പും ഇരുവരും കേരളത്തിലെത്തിയിട്ടുണ്ട്.
Post Your Comments