KeralaLatest News

നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്

യന്ത്ര ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് 9 മീറ്റര്‍ ആഴത്തില്‍ മത്സ്യ ബന്ധനം

കൊല്ലം: നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്. കേരളാ മറൈന്‍ ഫിഷറീസ് ആക്‌ട് ലംഘിച്ചുകൊണ്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെയാണ് കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്തെത്തിയിരിക്കുന്നത്.

യന്ത്ര ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് 9 മീറ്റര്‍ ആഴത്തില്‍ മത്സ്യ ബന്ധനം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ രംഗത്തെത്തിയത്. ഫിഷറീസ് ആക്‌ട് പ്രകാരം കൊല്ലം പരവൂര്‍ മുതല്‍ മഞ്ചേശ്വരം വരെ കടലില്‍ 20 മീറ്റര്‍ ആഴമുള്ള സ്ഥലം മുതലെ യന്ത്ര ബോട്ടുകള്‍ മത്സ്യ ബന്ധനം നടത്താവൂ. 20 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളും.

എന്നാല്‍ 9 മീറ്റര്‍ ആഴമുള്ള ഭാഗം മുതല്‍ കൊല്ലം തീര പ്രദേശത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യബന്ധനം ആരംഭിച്ചതോടെ തങ്ങള്‍ക്ക് മത്സ്യം ലഭിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. നിയമ ലംഘനം നടത്തുന്ന ബോട്ടുടമകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയാണ് പിഴ ഇടാക്കുന്നത്. ഇത്തരം ബോട്ടുകൾ ബോട്ടുകളെ പിടികൂടാന്‍ ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button