Latest NewsIndia

ഹരിയാന കൂട്ടമാനഭംഗം: പ്രതിയായ സൈനികനെ സംരക്ഷിക്കില്ലെന്ന് സൈന്യം

കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും സൈന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

ചണ്ടീഗഡ്‌: ഏതെങ്കിലും സൈനികർ കേസുകളില്‍ ഉൾപെട്ടിട്ടുണ്ടെങ്കിൽ അത്തരക്കാര്‍ക്ക് സൈന്യം അഭയം നല്‍കില്ലെന്ന് സൗത്ത്‌വെസ്റ്റേണ്‍ കമാന്‍ഡിന്‍റെ കമാന്‍ഡിംഗ് ചീഫ് ലഫ്.ജനറല്‍ ചെറിഷ് മത്‌സണ്‍ പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും സൈന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹ​രി​യാ​ന​യി​ല്‍‌ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സൈ​നി​ക​നാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചെറിഷ് മത്‌സൻറെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button