ചണ്ടീഗഡ്: ഏതെങ്കിലും സൈനികർ കേസുകളില്‍ ഉൾപെട്ടിട്ടുണ്ടെങ്കിൽ അത്തരക്കാര്‍ക്ക് സൈന്യം അഭയം നല്‍കില്ലെന്ന് സൗത്ത്വെസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ചീഫ് ലഫ്.ജനറല്‍ ചെറിഷ് മത്സണ് പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനുള്ള സഹായങ്ങളും സൈന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചെറിഷ് മത്സൻറെ പ്രതികരണം.
Post Your Comments