പജേറോയുടെ രണ്ടാം തലമുറ വാഹനം മാര്‍ക്കറ്റില്‍ എത്തിയ ശേഷം മിസ്തുബിഷിയുടെ ഉല്‍പ്പാദനം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ നീണ്ട ആറ് വരഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാം തലമുറ പജേറോയുമായി മറ്റ് വാഹന നിര്‍മ്മാതക്കളോടൊപ്പം മത്സരിക്കാനുള്ള തയാറെടുപ്പിലാണ് മിസ്തുബിഷി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ മത്സരം കൂടുതല്‍ കടുപ്പിക്കാനുറച്ചാണ് മൂന്നാം തലമുറ പജേറോ സ്‌പോര്‍ട്ട്‌സ് മിസ്തുബിഷി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. വിദേശത്ത് നിര്‍മ്മിക്കുന്ന വാഹന ഭാഗങ്ങള്‍ ഇന്ത്യയില്‍ വെച്ചായിരിക്കും കൂട്ടിച്ചേര്‍ക്കുക.
രണ്ടാം തലമുറ പജേറോയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മോഡലും നിരത്തിലെത്തിക്കുക. എന്നാല്‍ രൂപഭംഗിയിലായിരിക്കും.പുതുതായി ഡിസൈന ചെയ്ത ഷാര്പ്പ് ഹെഡ്‌ലൈറ്റും ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന ബോള്‍ഡ് ഗ്രില്ലുമാണ് പുതിയ പജേറോയുടെ അഴക് ഉണര്‍ത്തുന്നത്. ലെതര്‍ ഫിനീഷിങ് നല്‍കിയിരിക്കുന്ന സീറ്റും ഡാഷ്‌ബോര്‍ഡും, ഡുവല്‍ സോണ്‍് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‌ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്നിവാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. മൂന്ന് നിരകളിലായി ഏഴ് സീറ്റാണ് പജേറോയിലുള്ളത്
സുരക്ഷയുടെ കാര്യത്തില്‍ പജേറോ ഏറെ മുമ്പിലാണ് . 360 ഡിഗ്രി ക്യാമറ, സെലന്‍സറുകള്‍, ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് ഹാനഡ് ബ്രേക്ക് എന്നിവയ്‌ക്കൊപ്പം എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനവുമാണ് പജേറോയുടെ സുരക്ഷ കൂടുതല്‍ സുശക്തമാക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് മൂന്നാം തലമുറ പജേറോ നിരത്തിലെത്തുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 2359 സിസിയില്‍ 181 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എനഡേവര്‍, ഇസുസു എംയു-എക്‌സ്, മഹീന്ദ്ര എക്‌സ്‌യുവി 700 എന്നീ വാഹനങ്ങളായിരിക്കും ഇന്ത്യന്‍ നിരത്തില്‍ പജേറോയുടെ മുഖ്യ എതിര്‍കക്ഷികള്‍ . വില സംബന്ധിച്ച വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments