കണ്ണൂര്‍: ഖത്തറില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ കരളും വൃക്കകളും ദോഹ സ്വദേശികള്‍ക്ക് നല്‍കാന്‍ സമ്മതിച്ച് മാതാപിതാക്കള്‍. ഇരുപത്തെട്ടുകാരനായ മകന്‍ ജോബിന്‍സ് ജോസഫിന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതമാണെന്ന് മാതാപിതാക്കളായ ജോസഫും സിസിലിയും ഹമദ് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കുടുംബത്തിന് താങ്ങാവാന്‍ കടല്‍ കടന്ന് ഖത്തറിലെത്തി ജോലി ചെയ്തു വരവേയാണ് കണ്ണൂര്‍ ഉരുപ്പുംകുറ്റിയിലെ ജോബിന്‍ ജോസഫിന് പക്ഷാഘാതം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസം ചികിത്സ നടത്തിയിട്ടും രോഗം മൂര്‍ച്ഛിക്കുകയാണ് ഉണ്ടായത്. ദോഹയിലെ ഹമദ് ആശുപത്രിയിലെ ചികിത്സക്കിടയില്‍ മൂന്നാഴ്ച മുമ്പ് ബോധം തിരിച്ച് കിട്ടിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മസ്തിഷ്‌ക്കാഘാതം സംഭവിക്കുകയായിരുന്നു.
ജീവന്‍ തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ജോബിന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കളോട് അപേക്ഷിക്കുകയായിരുന്നു.
ജോബിന്‍സ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദോഹയിലെ റസ്റ്റോറന്റില്‍ ജീവനക്കാരനായി ജോലിക്കെത്തിയത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പ്രിയംങ്കരനായിരുന്നു ജോബിന്‍സ്.
Post Your Comments