കണ്ണൂര്‍: അച്ഛന്‍ മരിച്ച് ഒരു വര്‍ഷവും 30 നാളുകളും പിന്നിടുന്ന ദിവസത്തില്‍ കുഞ്ഞോമനകളുടെ ജനനം. മലപ്പുറം നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസര്‍ കെ.വി. സുധാകരന്റെ ഇരട്ടപെണ്‍ക്കുഞ്ഞുങ്ങള്‍ളാണ് ഇന്നലെ കണ്ണൂരിലെ ആശുപത്രിയില്‍ ജനിച്ചത്. സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം.ഇതോടെ സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ഷില്‍നയുടെ ആഗ്രഹത്തിന് ഇരട്ടി മധുരമാണ് ലഭിച്ചത്.
2006 ഏപ്രില്‍ 22-നാണ് ഷില്‍നയും സുധാകരനും വിവാഹിതരായത്. എന്നാല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഇതിനായുള്ള ചികിത്സക്കിടയിലാണ് 2017 ഓഗസ്റ്റ് 15-ന് നിലമ്പൂരുണ്ടായ വാഹനാപകടത്തില്‍ സുധാകരന്‍ മരിക്കുന്നത്. ഭര്‍ത്താവ് മരിച്ചതോടെ കുഞ്ഞുവേണമെന്ന ഷില്‍നയുടെ മോഹത്തിന് കരിനിഴല്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് ഗര്‍ഭധാരണത്തിനുള്ള ചികിത്സാ സമയത്ത് ശേഖരിച്ച സുധാകരന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്തിയത്.
ഒരു വിനോദയാത്രക്കിടെ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടിലേയ്ക്കു പുറപ്പെട്ട സുധാകരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് സുധാകരന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ഷില്‍നയുടെ ആഗ്രഹത്തിന് ബന്ധുക്കളും കൂടെ നില്‍ക്കുകയായിരുന്നു. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ ലോണ്‍ സെക്ഷനില്‍ മാനേജരാണ് ഷില്‍ന.
ALSO READ:പാൽ വാങ്ങാൻ പണമില്ലാത്തതിനാൽ കുഞ്ഞിനെ അമ്മ ഉപ്പ് നൽകി കൊലപ്പെടുത്തി
Post Your Comments