KeralaLatest News

ചേക്കുട്ടിയിലൂടെ നെയ്ത്തുകാര്‍ അതിജീവിക്കുന്ന പ്രളയം

ഒരു സാരിയില്‍ നിന്ന് 7,500 രൂപ വരെ ലാഭമുണ്ടാക്കാന്‍ കഴിയും

കൊച്ചി: പ്രളയം എല്ലാം വിഴുങ്ങിയപ്പോള്‍ നൂതനമായ ആശയത്തിലൂടെ തങ്ങളുടെ വ്യയസായത്തെ തിരിച്ചു പിടിക്കുകയാണ് ചേന്ദമംഗലത്തെ നെയ്ത്തുകാര്‍. വെള്ളത്തില്‍ മുങ്ങി ചെളി കയറിയ നെയ്ത്തു സാരികളില്‍ നിന്ന് പാവകളെ നിര്‍മ്മിച്ചാണ് അവര്‍ പുത്തന്‍ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ചേറിനെ അതിജീവിച്ചവള്‍ എന്ന് അര്‍ത്ഥം വരുന്ന ‘ചേക്കുട്ടി’ യെന്നാണ് ഈ പാവകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ഈ പാവകള്‍ക്ക ലഭിച്ചത്. ഇതോടെ പാവകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാധ്യതയും പരീക്ഷിക്കുകയാണ് സംരംഭകര്‍. 1,300 രൂപ വിലവരുന്ന ഒരു സാരിയില്‍ നിന്ന് 300 പാവകളാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്. ഒരു പാവയ്ക്ക് 25 രൂപയാണ് വില. ഇതിലൂടെ ഒരു സാരിയില്‍ നിന്ന് 7,500 രൂപ വരെ ലാഭമുണ്ടാക്കാന്‍ കഴിയും.

HANDLOOM DOLLS

ഗോപിനാഥ് പാറയില്‍,ലക്ഷ്മി മേനോന്‍ എന്നിവരാണ് ഈ പുതിയ ആശവുമായി മുന്നോട്ട് വന്നത്. കൈത്തറി മേഖലയിലെ പലരും നശിച്ചു പോയ തുണിത്തരങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ഇവര്‍ ആശയം മുന്നോട്ട് വച്ചത്. 200 സാരികളാണ് ഇവര്‍ ഇത്തരത്തില്‍ ശേഖരിച്ചിരിക്കുന്നത്. പാവകള്‍ നിര്‍മ്മിക്കുന്നതിനായി വളന്റിയര്‍മാരെ അന്വേഷിക്കുകയാണ് ഇവരിപ്പോള്‍. കൈത്തറി മേഖലയിലുള്ളവര്‍ അവരുടെ വ്യവസായത്തെ എങ്ങനെ പുനരുദ്ധീകരിക്കുമെന്ന ചിന്തയില്‍ ആയതു കൊണ്ടു തന്നെ പാവ നിര്‍മ്മാണത്തില്‍ അവരെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് ഗോപിനാഥ് പറഞ്ഞു.

DOLL

എന്നാല്‍ പ്രളയത്തില്‍ കൈത്തറിയ്ക്കു വന്ന നാശം വളരെ വലുതാണെന്നും പലരും പരമ്പരാഗത തൊഴില്‍ മേഖല ഉപേക്ഷിക്കുകയാണെന്നും ചേന്ദമംഗലം കൈത്തറി കോപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ കൈത്തറി മേഖല തന്നെ അന്യം നിന്നു പോകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ALSO READ:2.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍, തൊഴില്‍ മേഖലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button