ഡൽഹി : രാജ്യത്തെ കുഷ്ഠ രോഗികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി. കുഷ്ഠ രോഗികളോട് വിവേചനം പാടില്ലെന്ന് കോടതി അറിയിച്ചു. രോഗബാധിതരുടെ അവകാശം സംരക്ഷിക്കാൻ കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ചികില്‍സയിലും വിദ്യാഭ്യാസത്തിലും വിവേചനം പാടില്ലെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.
Read more:നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു: എഇഒ അടക്കം ഒമ്പത് പേര് അറസ്റ്റില്‍
രോഗബാധിതർക്ക് പുനരധിവാസത്തിന് നടപടിയെടുക്കണം, സംസ്ഥാന സര്‍ക്കാരുകൾ ഇതിനായി ബോധവല്‍ക്കരണം, ബിപിഎൽ കാർഡ് നൽകണം, സംവരണത്തിനായി പ്രത്യേക ചട്ടമുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം തുടങ്ങിയ കാര്യങ്ങൾ പൊതു താല്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.
Post Your Comments