KeralaLatest News

പാടാന്‍ അനുമതി നിഷേധിച്ചു; മിഠായിത്തെരുവിൽ രങ്ങേറിയത് വേറിട്ട പ്രതിഷേധം

നവീകരണത്തിന് ശേഷം മിഠായി തെരുവ് ഇവര്‍ക്ക് അന്യമാകുകയായിരുന്നു

കോഴിക്കോട് : പാടാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരുവുഗായക സംഘം പാട്ട് പാടി പ്രതിഷേധിച്ചു. കോഴിക്കോട് നഗരത്തിൽ സ്ഥിരം പാട്ടുകാരും ഗുജറാത്ത് സ്വദേശികളുമായ ബാബുവും ലതയുമാണ് തെരുവില്‍ പാടാൻ നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇവർ മിഠായിത്തെരുവിൽ പാടി പ്രതിഷേധിച്ചത്. നൂറുകണക്കിനാറുകളാണ് ഇവര്‍ക്കൊപ്പം മിഠായിത്തെരുവില്‍ ഒത്തുകൂടിയത്.

ALSO READ: ഹനാന്റെ വാഹനാപകടം മന:പൂര്‍വ്വമെന്ന് ആരോപണം: പോലീസിന്റെ പ്രതികരണം ഇങ്ങനെ

നവീകരണത്തിന് ശേഷം മിഠായി തെരുവ് ഇവര്‍ക്ക് അന്യമാകുകയായിരുന്നു. വിശപ്പകറ്റാന്‍ കൊട്ടിപ്പാടുന്ന ഈ ഗായക സംഘം പോലീസിനെ പേടിച്ച് തെരുവുകളില്‍ നിന്നും ആട്ടിയകറ്റപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അധികാരികളോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ കൊട്ടിപ്പാടിയത്. ഇവർക്ക് നാട്ടുകാരുടെ പിന്തുണയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button