Latest NewsIndia

‘മോദി വിരോധം പറഞ്ഞു രാജ്യത്തിന്‍റെ സുരക്ഷയെ പോലും അപമാനിക്കുന്നു, ഓരോ ദിവസവും കോൺഗ്രസ്സ് പുതിയ കള്ളങ്ങൾ കണ്ടെത്തുന്നു ‘ : പ്രധാനമന്ത്രി

പാർട്ടിക്കു ചരിത്രവിജയം നേടിത്തന്നത് അണികളുടെ കഠിനാധ്വാനാമാണ്.

ന്യൂഡൽഹി ; 2019 ലെ പൊതു തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേറുമെന്ന സർവ്വെ റിപ്പോർട്ടുകൾക്ക് പുറമെ പുതിയ വിജയമന്ത്രം മനസ്സിലുറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി.അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തവണ വിജയസാധ്യത കൂടുതലാണ്,ബിജെപിയുടെ ഏറ്റവും വലിയ ശക്തി പ്രവർത്തകരാണ്. പാർട്ടിക്കു ചരിത്രവിജയം നേടിത്തന്നത് അണികളുടെ കഠിനാധ്വാനാമാണ്.

അവരവരുടെ പോളിങ് ബൂത്തുകളിൽ ഏവരും പിടിമുറുക്കണം. മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്നതാകണം നമ്മുടെ വിജയമന്ത്രം ,മോദി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ട്. ഒരു കുടുംബത്തിന്റെ കുഴപ്പം കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി വിരോധം പറഞ്ഞു രാജ്യത്തിന്‍റെ സുരക്ഷാസേനയെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുന്നു.

ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്ത് വരികയാണ്. ബിജെപിയെ പോലെയല്ല ,കോൺഗ്രസ് ഒരു കുടുംബത്തിന്റെ പാർട്ടിയാണ് അദ്ദേഹം പറഞ്ഞു.ബിജെപി സാധാരണക്കാരുടെ പാർട്ടിയാണ്. ഏതൊരു സാധാരണ പ്രവർത്തകനും നേതാവാകാൻ അവസരമുണ്ട്. പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button