കണ്ണൂര്‍: 2016-17 ബാച്ചിലെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് അടച്ച തുകയുടെ തുകയുടെ ഇരട്ടി തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി കണ്ണൂര്‍ മെഡിക്കല്‍കോളേജ്. 25 പേര്‍ക്ക് ഇതുവരെ ഒരു രൂപ പോലും തിരച്ച് കിട്ടിയിട്ടില്ല. പ്രവേശന മേല്‍നോട്ടസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രവേശന സമയത്ത് ഒരു വര്‍ഷത്തെ ഫീസിന് പുറമേ 10 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. എന്നാല്‍ 35 ലക്ഷം മുതല്‍ ഒരു കോടി വരെ വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം പിരിച്ചെടുത്തത്. 10 ലക്ഷമാണ് വാര്‍ഷിക ഫീസായി വാങ്ങിയത്. ബാക്കി തുക മുന്‍കൂര്‍ ഫീസ്,തലവരി എന്നിവയുടെ അടിസ്ഥാനത്തിലാണ് വാങ്ങിയത്.
കോടതി ഉത്തരവിനു മുമ്പു തന്നെ 14 വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെവാങ്ങി മടങ്ങിയിരുന്നു. എന്നാല്‍ വാങ്ങിയ തുകയില്‍ നിന്നും 12 ലക്ഷം രൂപവരെ കുറച്ചാണ് മടക്കിനല്‍കിയത്. ഇവരില്‍ പലരും 35-40 ലക്ഷം വരെയാണ് നല്‍കിയിരുന്നത്. പണം തിരികെക്കിട്ടാന്‍ ആദ്യം മേല്‍നോട്ട സമിതിയെ സമീപിച്ചത് 81 പേരാണ്. അതില്‍ ഒരാള്‍ക്കെതിരേ മാത്രമാണ് കോളേജ് അധികൃതര്‍ എതിര്‍പത്രിക നല്‍കിയത്.
ALSO READ:എംബിബിഎസ് പ്രവേശനത്തിന് വ്യാജ സമുദായ സർട്ടിഫിക്കറ്റ്; ബിഷപ്പിന് നൽകേണ്ടത് 10 ലക്ഷം
സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്ത കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഈ വര്‍ഷം എം.ബി.ബി.എസിന് അഫിലിയേഷന്‍ നല്‍കരുതെന്ന മേല്‍നോട്ടസമിതിയുടെ ശുപാര്‍ശ നടപ്പാക്കണമെന്നാണ് രാജേന്ദ്രബാബു കമ്മിറ്റി സെപ്റ്റംബര്‍ നാലിന് നല്‍കിയ പത്രികയിലുള്ളത്. ഈ കേസ് സെപ്റ്റംബര്‍ 18-ന് സുപ്രീംകോടതി പരിഗണിക്കും. തുക തിരിച്ചുനല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും സി.ബി.ഐ. അന്വേഷണത്തിനുത്തരവിടാന്‍ മടിക്കുകയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ കാര്യത്തിലും ചൊവ്വാഴ്ച തീരുമാനമറിയാം.
Post Your Comments