ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് സ്വര്‍ണം കൂടി കരസ്ഥമാക്കി. ജൂനിയര്‍ പുരുഷ വിഭാഗം 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനത്തില്‍ വിജയ്‌വീര്‍ സിദ്ധു വ്യക്തിഗത സ്വര്‍ണം നേടി. കൂടാതെ സിദ്ധു ഉള്‍പ്പെടുന്ന ടീമും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. വിജയ്‌വീര്‍ സിദ്ധുവിനൊപ്പം രാജ്കന്‍വാര്‍ സിംഗ് സന്ധു, ആദര്‍ശ് സിംഗ് എന്നിവരാണ് ടീം ഇവന്റില്‍ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍.
ഇന്നലെ 25 മീറ്റര്‍ പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഉദയ്‌വീര്‍ സിദ്ധു വ്യക്തിഗത സ്വര്‍ണവും, ടീംം ഇവന്റില്‍ ഉദയ്‌വീര്‍ സിദ്ധു, വിജയ്‌വീര്‍ സിദ്ധു എന്നിവര്‍ക്കൊപ്പം രാജ്കന്‍വര്‍ സന്ധുവും സ്വര്‍ണ്ണം നേടി. വിജയ്‌വീറും ഉദയ്‌വീറും ഇരട്ട സഹോദരന്മാരാണ്.
ALSO READ:ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് 101 വയസുകാരി ഇന്ത്യന്‍ മുത്തശ്ശി
Post Your Comments