Latest NewsKerala

ഐ.എസ്.ആര്‍.ഒ. ചാരക്കേസ്; സുപ്രീം കോടതി വിധി ഇങ്ങനെ

കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. നഷ്ടപരിഹാരം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവരിൽ നിന്നുമാകും നഷ്ടപരിഹാരത്തുക ഈടാക്കുക.

ALSO READ: കേരളത്തെ പിടിച്ചുലച്ച ചാരക്കേസിൽ പലരെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി 

കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് ആനാവശ്യമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണം. റിട്ട. ജസ്റ്റിസ് ഡി. കെ.ജെയിൻ അധ്യക്ഷനായ സമതി കേസ് അന്വേഷിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് സുപ്രീം കോടതി നിർണായക വിധി പറഞ്ഞിരിക്കുന്നത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നമ്പിനാരായണന്‍ കോടതിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുെട അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button