സിനിമയിലെ മൗഗ്ലിയെപോലെ യഥാർത്ത ജീവിതത്തിലും മൗഗ്ലിയായ ടിപ്പിയെ നിങ്ങൾ ഓർക്കുന്നില്ളെ. പത്താം വയസ്സുവരെ നമീബിയയിലാണ് ടിപ്പി താമസിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ആഫ്രിക്കൻ മൃഗങ്ങളായിരുന്നു ടിപ്പിയുടെ കൂട്ടുകാർ. മൃഗങ്ങളുമായി സംസാരിക്കാൻ ടിപ്പിക്ക് കഴിവുണ്ടെന്നാണ് ഏവരും വിശ്വസിച്ചിരുന്നത്. കാട്ടുമൃഗങ്ങളെല്ലാം അവൾക്ക് സഹോദരങ്ങളെ പോലെ ആയിരുന്നു. ആനകളും പുള്ളിപ്പുലികളും മുതലകളും സിംഹങ്ങളും ജിറാഫുകളും ടിപ്പിയോടൊപ്പം അവളുടെ കുസൃതികളിൽ പങ്കാളികളായി. കലഹാരിയിലെ ബുഷ്‌മെൻ ഹിംബ ഗോത്രവർഗക്കാരോടൊപ്പം വളർന്നതിനാൽ അവിടുത്തെ ഭാഷ സംസാരിക്കാനും, വേരുകളും ഫലങ്ങളും ഭക്ഷിച്ച് ജീവിക്കാനും അവർ അവളെ പഠിപ്പിച്ചു.
ഫോട്ടോഗ്രഫർമാരായ സിൽവി റോബെർട്ടും അലെയ്ൻ ഡിഗ്രിയുമാണ് അവർക്കൊപ്പമുള്ള അവളുടെ ചിത്രങ്ങൾ പകർത്തിയത്. 1998ൽ ടിപ്പി ഓഫ് ആഫ്രിക്ക എന്ന പേരിൽ ഈ ചിത്രങ്ങൾ പുസ്തകരൂപത്തിൽ മാതാപിതാക്കൾ പ്രസിദ്ധീകരിച്ചു. ഭീമൻ ആനകളുടെ പുറത്തിരുന്നുള്ള സവാരിയുടെ ചിത്രങ്ങളും പുള്ളിപ്പുലികാലും പാമ്പുകളും മറ്റ് വിചിത്രമായ ആഫ്രിക്കൻ ജീവികളുടെ ഒപ്പം കളിക്കുന്ന ടിപ്പിയുടെ ചിത്രങ്ങളും അവിശ്വസിനീയമാണ്. ഇപ്പോൾ ടിപ്പിക്ക് 28 വയസ്സാണ് പ്രായം. ഫ്രാൻസിൽ നിന്നും സിനിമ ഓഡിയോ വിഷ്വലുകൾ പഠിച്ച ശേഷം ഇപ്പോൾ പാരിസിൽ താമസമാക്കിയിരിക്കുകയാണ് ടിപ്പി. ഒരു കുട്ടികളുടെ ചിത്രം സംവിധാനവും ടിപ്പി ചെയ്തിരുന്നു. ഡിസ്‌കവറി ചാനലിന് വേണ്ടി ആറ് വന്യജീവി ഡോക്യൂമെന്ററികളും ടിപ്പി ചെയ്തിട്ടുണ്ട്. നമീബിയയും ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളും സന്ദർശിച്ചാണ് ടിപ്പി ഈ ഡോക്യൂമെന്ററികൾ ചെയ്തത്. എറൗണ്ട് ദി വേൾഡ് വിത്ത് ടിപ്പി എന്ന പരിപാടിയുടെ അവതരികയായിരുന്നു ടിപ്പി.
Post Your Comments