തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. തുലാവര്‍ഷത്തില്‍ മഴ കുറഞ്ഞാല്‍ സംസ്ഥാനം കൊടുംവരള്‍ച്ചയുടെ പിടിയിലമരും. ഇതുവരെയുള്ള കണക്കുകൂട്ടലനുസരിച്ചു അടുത്തൊന്നും കാര്യമായ മഴയ്ക്കു സാധ്യതയില്ല. ഒറ്റപ്പെട്ടതും നേരിയതുമായ മഴയുണ്ടായേക്കാമെന്നു കൊച്ചി റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞര്‍ ഡോ. എം.ജി.മനോജ് പറഞ്ഞു. തുലാവര്‍ഷത്തെക്കുറിച്ചു കൃത്യമായ പ്രവചനം സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒരാഴ്ചയ്ക്കുശേഷം തുലാമഴയുടെ ഗതി എതാണ്ടു ലഭിക്കും. കടലില്‍ വെള്ളം വലിയുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. പ്രളയത്തിലും മണ്ണിടിച്ചിലിലും മലകളിലും സമതലങ്ങളിലുമായി വന്‍തോതില്‍ പച്ചപ്പ് ഇല്ലാതായതു ചൂടിന്റെ രൂക്ഷത കൂടാന്‍ കാരണമായി.
സെപ്റ്റംബറില്‍ പാലക്കാട്ട് ഉഷ്ണം 35 ഡിഗ്രിസെല്‍ഷ്യസ് വരെ എത്തി. സാധാരണ ഈ സമയത്തു മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയും കണ്ടാണു ശീലം. നീലാകാശം തെളിയുക ഡിസംബര്‍ അവസാനത്തോടെയാണ്. പ്രളയദുരന്തശേഷം കഴുകിത്തുടച്ചതുപോലെ അന്തരീക്ഷം ക്ലീന്‍ ആയതോടെ സൂര്യനിലെ മാരകമായ അള്‍ട്രാവൈലറ്റ് രശ്മികള്‍( യുവി)തടസ്സങ്ങളില്ലാതെ ഭൂമിയില്‍ പതിച്ചു തുടങ്ങിയതു വരും ദിവസങ്ങളില്‍ ചൂട് കഠിനമാക്കും.
അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലാണു ജനം. ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നു. പ്രളയം പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റങ്ങളുടെ പ്രത്യാഘാതം വരും ദിവസങ്ങളില്‍ കൂടുതല്‍പ്രകടമാകുമെന്നാണു വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍.
Post Your Comments