ഷില്ലോംഗ്: മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മേഘാലയ മുന്‍ മുഖ്യമന്ത്രി ഡി.ഡി ലപാംഗ് കോണ്‍ഗ്രസ് വിട്ടു. നാലു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന എഐസിസി നയത്തില്‍ പ്രതിഷേധിച്ചാണ് ലപാംഗിന്റെ രാജി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം ഉള്ളില്‍ എരിയുന്നതിനാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിരാശപ്പെടുത്തിയെന്നും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചെന്നും രാജിക്കത്തില്‍ ലപാംഗ് പറഞ്ഞു.
കോണ്‍ഗ്രസ് അംഗത്വം ഉള്‍പ്പടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് 85-കാരനായ ലപാംഗ് കത്തില്‍ വ്യക്തമാക്കി. 1972-ല്‍ നോംഗ്പോയില്നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് ജയിച്ചുകയറിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1992, 2003, 2007, 2009 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്തു.
മേഘാലയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ലപാംഗ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.
Post Your Comments