ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ പുകഴ്ത്തി വിദേശ മാഗസിനായ ദ ലാന്‍സെറ്റ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും മോദി കെയറിന് ഒപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലൊരു പ്രധാനമന്ത്രി ആദ്യമായാണ് ഇന്ത്യ ഭരിക്കുന്നതെന്നും മോദി എല്ലാവര്ക്കും മാതൃകയാണെന്നും മാസികയുടെ ചീഫ് എഡിറ്ററായ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നു.
പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് ഏറെ നാളായി ഇന്ത്യയിലെ സര്‍ക്കാരുകളോട് അന്താരാഷ്ട്ര ഏജന്‍സികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ആയുഷ്മാൻ ഭാരത് എന്ന പദ്ധതിയിലൂടെ ഈ ആവശ്യം നടപ്പിലാകുകയായിരുന്നു. 1,50,000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നതും 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ഇന്‍ഷുറന്‍സ് നല്‍കുക എന്നതുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
Post Your Comments