ന്യൂയോര്‍ക്ക്: സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ആമസോണ്‍ മേധാവി ജെഫ് ബേയ്സോസ്. രണ്ടു ബില്യണ്‍ ഡോളറാണ് സംഭാവനയായി നൽകുന്നത്. ഭവനരഹിതരെ സഹായിക്കുന്നതിനും സ്കൂളുകള്‍ ആരംഭിക്കുന്നതിനുമാണ് ഈ പണം വിനിയോഗിക്കുന്നത്. “ഡേ വണ്‍ ഫണ്ട്’ പേരിലാണ് ചാരിറ്റി പ്രവര്‍ത്തനം.
ലോകത്തെ ഏറ്റവും ധനികനായ ജെഫിന് 164 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാത്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു ജെഫ് ബേയ്സോസ്.2017ന്റെ ആരംഭത്തില്‍ ജെഫ് ലോകത്തിലെ നാലാമത്തെ കോടീശ്വരനായിരുന്നു. 2017 ജൂലൈയില്‍ 27ന് സ്വത്ത് 90.9 ബില്യണ്‍ ഡോളറായി. അതോടെ, ജെഫ് ലോകത്തിലെ ഒന്നാമത്തെ കോടീശ്വരനായ ബില്‍ഗേറ്റ്സിനെ മറികടന്നു.
Read also:ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തടവിലാക്കി
കഴിഞ്ഞ വർഷം ട്വിറ്ററിൽ ജെഫ് തന്റെ സ്വത്തുക്കൾ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇ-കൊമേസിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആമസോൺ മുൻപന്തിയിലാണ്.അതുകൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ പൊതുകമ്പനിയായി ആമസോൺ മാറിയത്.
Post Your Comments